KERALA BUDGET ബജറ്റും പാരിസ്ഥിതിക മനുഷ്യാവകാശ വിഷയങ്ങളും

ബജറ്റും  പാരിസ്ഥിതിക മനുഷ്യാവകാശ വിഷയങ്ങളും 
                       പി കെ രാജഗോപാല്‍ അഷ്ടമുടി
അസി .പ്രൊഫസര്‍ എന്‍ എസ് എസ് ഹിന്ദു കോളേജ്ചങ്ങനാശ്ശേരി
                   ഒരു വര്‍ഷത്തിലെ വരവ് ചെലവ് കണക്കുകളും വരും വര്‍ഷത്തിലെ പ്രധാന പദ്ധതികളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ധനകാര്യ മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് കേരള നിയമസഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു .ബഹു ധനകാര്യ മന്ത്രി  കെ എം മാണി അവതരിപ്പിക്കുന്ന പതിനൊന്നാമത് ബജറ്റ് ആണിത് .58 ,057 .88 കോടി വരവും 70.076 കോടി രൂപ ചെലവുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത് .റെവന്യൂ കമ്മി 2269 .96 കോടിയാണ് ധനകമ്മി 11 972 .63 കൊടിയും കാര്‍ഷിക വ്യാവസായിക വിദ്യാഭാസ ആരോഗ്യ മേഖലകളില്‍ പുതിയ പദ്ധതികളും  നികുതി പരിഷ്കരണ രംഗത്ത് ചില വ്യതിയാനങ്ങളും ബജറ്റ് തുടക്കം കുറിച്ചിട്ടുണ്ട് കേരളത്തില്‍ ഇന്ന് പ്രതിസന്ധി നിലനില്കുന്ന ഊര്‍ജ ഗതാഗത മേഖലകളില്‍ ബജറ്റ് വിഹിതം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള നടപടികള്‍ ഉണ്ടങ്കിലും ഈ മേഖലകളില്‍ പ്രത്യേക പാക്കേജുകള്‍ അനിവാര്യമാണ്..കെ എസ് ഈ ബി യും കെ എസ് ആര്‍ ടി സിയും നേരിടുന്ന പ്രതിസന്ധി മറികടക്കുവാന്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത്‌ അനിവാര്യമാണ്. ഊര്‍ജ പ്രതിസന്ധി പരിഹരിക്കുവാന്‍ സൌരോര്‍ജ്ജമുപയോഗിച്ചുള്ള പുത്തന്‍ സാങ്കേതിക മാര്‍ഗങ്ങള്‍ക്ക് ബജറ്റ് പ്രോത്സാഹനം നല്‍കുന്നു.വീടുകളില്‍ സൌരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കുന്നതിനു ബജറ്റ് പ്രോത്സാഹനം നല്‍കുന്നു.
          നിരവധി പരിസ്തിഥി സൌഹൃദ(Eco-Friendly) നിര്‍ദേശങ്ങള്‍ ബജറ്റ് മുന്നോട്ടു വച്ചിട്ടുണ്ട് പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ സംസ്കരണത്തിനും പ്രകൃതിവാതക ശ്മശാനങ്ങള്‍ക്കും,സൌരോര്‍ജ്ജ      പദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട് .അതുപോലെ തന്നെ രണ്ടായിരം സ്കയര്‍ ഫീറ്റില്‍ കൂടുതല്‍  വിസ്ത്രിതിയുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണിയും മാലിന്യസംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം എന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ് . നികുതി ഇളവുകള്‍ ഈ വീടുകള്‍ക്ക് ഉറപ്പാക്കുന്നു . പച്ചക്കറികളുടെയും നാളീകേര കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സഹായകരമായ പല നിര്‍ദേശങ്ങളും ബജറ്റ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
                 ജൈവ കൃഷി ,മാലിന്യ സംസ്കരണം,മഴവെള്ള സംഭരണം എന്നീ കാര്യങ്ങള്‍ എല്ലാ ഭവനങ്ങളിലും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ട സംവിധാനം ബജറ്റ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .ഇതിനായി ഹൈടെക്-ഹരിത  ഗ്രാമങ്ങള്‍ രൂപീകരിക്കുവാനും ജില്ലയില്‍ ഒന്ന് എന്ന നിലയില്‍ പതിനാല് ഗ്രാമങ്ങള്‍ക്ക് നാല്പത്തി രണ്ടു കോടി രൂപ ബജറ്റ് വക കൊള്ളിച്ചിട്ടുണ്ട് .വയനാട് ,കാസര്‍ഗോഡ്‌ ,ഇടുക്കി ജില്ലകളില്‍ ഓരോ താലൂക്ക്കളെ ജൈവ താലൂക്ക്കളായി വികസിപ്പിക്കും .അതുപോലെ തന്നെ പ്രധാന വിളകളെ ഉള്‍പെടുത്തികൊണ്ട് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ഇരുപതു കോടി നീക്കി വച്ചിട്ടുണ്ട് .നാളീകേരത്തില്‍ നിന്ന് നീരാ വാണിജ്യഅടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനായി നീരാ യൂണിറ്റുകള്‍ സ്ഥാപിക്കും തുടങ്ങി നിരവധി പരിസ്ഥിതി സൌഹൃദ നിര്‍ദേശങ്ങള്‍ ബജറ്റ് ഉള്‍കൊള്ളിച്ചിട്ടുണ്ട്.കേരളത്തിലെ കര്‍ഷകരുടെ ദിനംപ്രതിയുള്ള പരാതികള്‍ പരിഹരിക്കുവാന്‍ കൃഷി ഭവന്‍ കൂടുതല്‍ ജനകീയമാക്കണം .കര്‍ഷകര്‍ക് വിളകളെയും വിത്തിനേയും ജൈവ വളങ്ങളുടെയും ജൈവ കീട നാശിനികളുടെ ഉപയോഗം എന്നിവയെ കുറിച്ചുള്ള ബോധവല്കരണം അനിവാര്യമാണ് .ഗ്രാമസഭകള്‍ ഇതിനായി കാരണവകൂട്ടങ്ങള്‍ സംഘടിപ്പിക്കണം .പഴയ തലമുറയിലെ കാര്‍ഷിക രീതികളും മറ്റും പുതിയ തലമുറയിലേക്കു പകര്‍ന്നു നല്കാന്‍ ഇതിലൂടെ നമുക്ക് കഴിയണം. പഴയ പല ഉത്സവങ്ങളും വിളവെടുപ്പ് ഉല്‍സവങ്ങള്‍ ആയിരുന്നു .    
          ഒരു രാജ്യത്തിന്‍റെ നയരൂപീകരണത്തിലും വികസന മാര്‍ഗരേഖകളിലും ഒക്കെ പരിസ്ഥിതിയെ മറന്നു കൊണ്ട് ഒന്നും ചെയ്യാനാവില്ല..മാലിന്യങ്ങള്‍ കൊണ്ട് നാട് മലീമാസമാകാതെ മനുഷ്യാവകാശങ്ങളെ പൂര്‍ണമായി സംരക്ഷിച്ചു കൊണ്ടുള്ള ഒരു വികസന സംസ്കാരം നമുക്കാവശ്യമാണ് .ബഹുമാനപ്പെട്ട ധനമന്ത്രി തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പൂര്‍ണമായി പരിസ്ഥിതി സംസ്കാരത്തെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്.നമ്മുടെ നിയമസഭയില്‍ പുതുതായി ഉരുത്തിരിഞ്ഞ ഗ്രീന്‍ എം എല്‍ ഏ മാര്‍ എന്നും പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടുകള്‍ എടുത്തിട്ടുണ്ട് .

പാരിസ്ഥിതിക പ്രശ്നങ്ങള്‍
                                                                                                  നമ്മുടെ രാജ്യം ഇന്ന് ഗുരുതരമായ മനുഷ്യാവകാശ പാരിസ്ഥിതിക പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. മനുഷ്യന്‍ പരിസ്തിഥിയെ മറന്നുകൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവനുതന്നെ ഭീഷണിയായി മാറിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട് വരള്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു.ആഗോളതാപനം(Global Warming) കാലാവസ്ഥ വ്യതിയാനം(Climate Change) എന്നീ പാരിസ്ഥിതിക വെല്ലുവിളികള്‍ നമ്മുടെ കണക്കുകൂട്ടലുകള്‍ആകെതെറ്റിച്ചുകൊണ്ടിരിക്കുന്നു.ഖരമാലിന്യങ്ങളും,ഗാര്‍ഹികമാലന്യങ്ങളും,വ്യവസയമാലിന്യങ്ങളും ഈ-മാലിന്യങ്ങളും(E-Waste) ഒക്കെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചു കഴിഞ്ഞു.ഇന്ന് നമ്മുടെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നഗരസഭകളും മാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി കഴിഞ്ഞു .ശരിയായ മാലിന്യ സംസ്കരണം എന്നത് ഒരു മിഥ്യയും. .മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന രീതി നാം ഉപേക്ഷിക്കണം. നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാകാതെ ഭദ്രമായി നാം സംരക്ഷിക്കണം .പുണ്യനദികളായ പമ്പയും പെരിയാറും,ഭാരതപ്പുഴയും  ഒക്കെ മലിനമാകാതെ സംരക്ഷിക്കണം .ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലും അഷ്ടമുടിയും വെമ്പനാടും ചാലിയാറും,ചുള്ളിയാറും  കല്ലടയാറും മലിനമായി കഴിഞ്ഞു .പകര്‍ച്ചവ്യാധികളും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുംമനുഷ്യ ജീവന് ഭീഷണി ആയി മാറികഴിഞ്ഞു. കേരളീയ സമൂഹത്തിന്‍റെ പൊതുവായ പ്രശനങ്ങള്‍ പരിഹരിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ് .
മനുഷ്യാവകാശ പ്രശ്നങ്ങള്‍
പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പുറമേ നാം നിരവധി മനുഷ്യാവകാശ(Human Rights) പ്രശനങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് .പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി കൊണ്ടിരിക്കുന്നു .കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു.പരമ്പരാഗത തൊഴില്‍മേഖലകള്‍  പ്രതിസന്ധിയിലാണ് .പെട്രോളിയം ഉല്പന്നങ്ങളുടെ വന്‍വില വര്‍ധനവ്‌ വിലക്കയറ്റത്തിന് കാരണമായി കഴിഞ്ഞു.കുടുംബ ബജറ്റ് താളം തെറ്റികഴിഞ്ഞു .ചുരുക്കം പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റാതെയുള്ള അവസ്ഥയിലാണ് സാധാരണ ജനങ്ങള്‍ .തൊഴില്‍ രഹിതരായവര്‍ക്ക് ജീവിതം ഗതിമുട്ടിയ അവസ്ഥയിലാണ്.
       . കേരളാ ബജറ്റ് 2013    
      കേരളത്തില്‍ ഇതുവരെ അവതരിപ്പിച്ച ബജറ്റ്കളെക്കാള്‍ മികച്ചതാണ് ഈ ബജറ്റ് എന്നല്ല ഇവിടെ സമര്‍ത്ഥിക്ക്ക്കുന്നത് . മുന്‍കാലങ്ങളില്‍ അവതരിപ്പിച്ച ബജറ്റ് പലതും പരിസ്ഥിതി സൌഹൃതങ്ങലായിരിക്കാം .ഇതു തന്നെ ആയാലും വരും കാലങ്ങളില്‍ പരിസ്ഥിതിയെ മറന്നു ഒന്നും ചെയ്യാന്‍ നമുക്കാവില്ല എന്ന സന്ദേശം കൂടി ഇതിലുണ്ട് .ജാതി മത ലിംഗ വ്യത്യാസം മറന്നു മനുഷ്യര്‍ ഒന്നാണ് എന്ന തത്വത്തില്‍ അടിയുറച്ചു മുന്നേറാന്‍ നമുക്കാകട്ടെ എന്നാശിക്കാം .സാമൂഹ്യനീതി(Social Justice) ലിംഗസമത്വം(Gender Equality) ലിംഗനീതി (Gender Justice)വിവേചനങ്ങളില്‍ നിന്നും സംരക്ഷണം എന്നീ ഭരണഘടനാ മൂല്യങ്ങള്‍ നമുക്ക് ഉയര്‍ത്തിപ്പിടിക്കാം പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗത്തിന്‍റെ  ഉന്നമനവും ശാക്തീകരണവും(Empowerment) ലക്ഷ്യമാക്കി മുന്നേറിയാല്‍ മാത്രമേ രാജ്യവികസനം സാധ്യമാവൂ


Comments

Popular posts from this blog

ISSUES IN TEMPLE ADMINISTRATION IN KERALA