DIRTY CAMPUS POLITICS
കലാലയങ്ങള് കലാപവിമുക്തമാകണം പി കെ രാജഗോപാല് അഷ്ടമുടി കേരളത്തിലെ ഉന്നത വിദ്യാഭാസ രംഗത്ത് വളരെയധികം സംഭാവനകള് നല്കിയ മഹത്തായ സ്ഥാപനമാണ് നായര് സര്വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജ് .അഹിംസയുടെയും സത്യത്തിന്റെയും പ്രതീകമായ രാഷ്ട്ര പിതാവിന്റെ നാമധേയത്തിലുള്ള കോളേജില് അടുത്തിടെ ഉണ്ടായ അനിഷ്ട സംഭവങ്ങള് കലാലയ രാഷ്ട്രീയത്തിന്റെ കറുത്ത മുഖം നമ്മെ ഓര്മ്മിപ്പിക്കുന്നു.ഒറ്റപ്പെട്ട സംഭവമായി ഈ ആക്രമത്തെ കാണാനാകില്ല .കൊടിയുടെ നിറം നോക്കിയല്ല ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നത് . കോളേജ്നു നേര്ക്കുള്ള ആക്രമത്തെ കേരളത്തിലെ സമാധാന കാംഷികള് ഒന്നടങ്കം അപലപിക്കണം. എത്രയോ മഹാന്മാരെ സംഭാവന നല്കിയ ക്യാമ്പസ് ആണിത്.തുടര്ച്ചയായി നാക്കിന്റെ ഏ ഗ്രേഡ് നേടിയ ഈ കലാലയം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു വെള്ളി നക്ഷത്രമായി മാറികഴിഞ്ഞു കേരളത്തില് കലാലയങ്ങള് കേന്ദ്രീകരിച്ചു നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല .പലപ്പോഴും കലാപങ്ങള്ക്ക് രാഷ്ട്രീയ നിറം വരുമ്പോള് കൂടുതല് അപകടകരമാകുന്ന രീതിയില് കാര്യങ്ങള് എത്തിച്ചേരുന്...