DIRTY CAMPUS POLITICS
കലാലയങ്ങള് കലാപവിമുക്തമാകണം
പി കെ രാജഗോപാല് അഷ്ടമുടി
കേരളത്തിലെ ഉന്നത
വിദ്യാഭാസ രംഗത്ത് വളരെയധികം സംഭാവനകള് നല്കിയ മഹത്തായ സ്ഥാപനമാണ് നായര് സര്വീസ്
സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം
മഹാത്മാ ഗാന്ധി കോളേജ് .അഹിംസയുടെയും സത്യത്തിന്റെയും പ്രതീകമായ രാഷ്ട്ര പിതാവിന്റെ
നാമധേയത്തിലുള്ള കോളേജില് അടുത്തിടെ ഉണ്ടായ അനിഷ്ട സംഭവങ്ങള് കലാലയ
രാഷ്ട്രീയത്തിന്റെ കറുത്ത മുഖം നമ്മെ ഓര്മ്മിപ്പിക്കുന്നു.ഒറ്റപ്പെട്ട സംഭവമായി
ഈ ആക്രമത്തെ കാണാനാകില്ല .കൊടിയുടെ നിറം നോക്കിയല്ല ക്യാമ്പസ് രാഷ്ട്രീയം
നിരോധിക്കുന്നത്. കോളേജ്നു നേര്ക്കുള്ള ആക്രമത്തെ കേരളത്തിലെ സമാധാന
കാംഷികള് ഒന്നടങ്കം അപലപിക്കണം. എത്രയോ മഹാന്മാരെ സംഭാവന നല്കിയ ക്യാമ്പസ്
ആണിത്.തുടര്ച്ചയായി നാക്കിന്റെ ഏ ഗ്രേഡ് നേടിയ ഈ കലാലയം ഉന്നത വിദ്യാഭ്യാസ
രംഗത്ത് ഒരു വെള്ളി നക്ഷത്രമായി മാറികഴിഞ്ഞു
കേരളത്തില്
കലാലയങ്ങള് കേന്ദ്രീകരിച്ചു നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും
ന്യായീകരിക്കാനാകില്ല .പലപ്പോഴും കലാപങ്ങള്ക്ക് രാഷ്ട്രീയ നിറം വരുമ്പോള്
കൂടുതല് അപകടകരമാകുന്ന രീതിയില് കാര്യങ്ങള് എത്തിച്ചേരുന്നു. കലാലയങ്ങള് മികവിന്റെ കേന്ദ്രങ്ങളാകണം എന്ന കാര്യത്തില്
രണ്ടഭിപ്രായമില്ല. കുട്ടികളെ രാഷ്ട്രീയത്തിന്റെ
പേരില് അക്രമത്തിനു
ഉപയോഗിക്കുന്നില്ല എങ്കില് സമാധാനപരമായ ക്യാമ്പസ് അന്തരീക്ഷം ഉണ്ടായേനെ .എന്നാല്
വിദ്യാര്ഥി രാഷ്ട്രീയത്തിന്റെ പേരില് തല തല്ലി പൊട്ടിക്കുന്ന കാഴ്ച
കാമ്പസുകളില് പതിവായി കാണപ്പെടുന്നു. എന്ത് പറ്റി നമ്മുടെ കുട്ടികള്ക്ക്? ഒരു
ബെഞ്ചില് ഇരുന്നു പഠിക്കുന്ന കുട്ടികള്
ആണ് രാഷ്ട്രീയത്തിന്റെ പേരില് തമ്മില് തല്ലുന്നത്. കേരളത്തില് ഒരു
കോളേജില് നാക്ക് സന്ദര്ശനം കഴിഞ്ഞ ഉടന് തന്നെ രാഷ്ട്രീയത്തിന്റെ പേരില് നടന്ന
ആരും കൊല മനസാക്ഷിയെ നടുക്കുന്നതായിരുന്നു .ആ കോളേജ്നു നാക്ക് “ഏ “ഗ്രേഡ് നല്കി
.ഒരു പക്ഷെ നാക്ക് വരുന്നതിനു മുന്പേ ആയിരുന്നു കൊലപാതകം എങ്കില് എന്താകും
സ്ഥിതി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്ക്കുവാന് ആസൂത്രിതമായ നീക്കം ഇതിനു
പിന്നില് ഇല്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു . .രക്ഷിതക്കാല്കിടയില് ഒരു ഹിത പരിശോധന
നടത്തിയാല് ഭൂരിഭാഗം പേരും രാഷ്ട്രീയ വിമുക്ത കലാലയത്തെ അനുകൂലിക്കുന്നതായി കാണാം.
കഴിഞ്ഞ വര്ഷം തൃശ്ശൂരിലെ ഒരു
സ്വകാര്യ കോളേജില് നടത്തിയ പഠനത്തില് വര്ഷത്തില് തുച്ഛമായ ദിവസം മാത്രമാണ് അധ്യയനം
നടന്നത് എന്ന് കണ്ടെത്തുകയുണ്ടായി. സര്ക്കാര് അവധി
കൂടാതെ ആ കാമ്പസിനു നഷ്ടമായത് വിദ്യാര്ത്ഥി
സമരങ്ങളിലൂടെ നൂറുകണക്കിന് അധ്യയന ദിനങ്ങളാണ്.ഈ നഷ്ടത്തിന് ആര് സമാധാനം പറയും ഒരു
കോളേജില് വിദ്യാര്ത്ഥി സംഘട്ടനമുണ്ടായാല് അതിന്റെ പേരില് സംസ്ഥാന വ്യാപകമായി
പഠിപ്പ്മുടക്കുന്ന രീതി നിലനില്കുന്നു .എല് കെ ജി ക്ലാസ്സ് മുതല് കുട്ടികളുടെ വിദ്യാഭ്യാസ
അവകാശങ്ങളാണ് ഇവിടെ നിഷേധിക്കുന്നത്.തികച്ചും അപരിഷ്കൃത സമീപനങ്ങളാണ് ഇവിടെ
സ്വീകരിക്കുന്നത് .വിദ്യാര്ത്ഥികളുടെ നൂറുകണക്കിന് അവകാശങ്ങള് നേടിയെടുത്ത
പാരമ്പര്യം വിദ്യാര്ത്ഥി സംഘടനകല്ക്കുണ്ട് .അതു ആരും നിഷേധിക്കുന്നില്ല .എന്നാല്
അക്രമത്തിലൂടെ വിദ്യാര്ത്ഥികളെ തെരുവിലേക്ക് വലിച്ചിഴക്കുന്ന സമീപനം ശരിയല്ല
കലാലയങ്ങളില്
വിദ്യാര്ത്ഥി സംഘട്ടനത്തിനു പ്രധാന കാരണം കലാലയത്തില് സ്ഥാപിച്ചിട്ടുള്ള
കൊടികളും ബോര്ഡുകളും ആണ് എന്ന കാര്യത്തില് യാതൊരു സംശയവുമില്ല.കൊടിമരം
നശിപ്പിച്ചു ബോര്ഡുകള് കാണാനില്ല എന്ന പേരില് തമ്മില് തല്ലുന്ന കുട്ടികള്
കലാലയത്തിലെ ജനലുകളും വാതിലുകളും തല്ലി പൊളിക്കുന്ന ഭയാനകമായ അവസ്ഥ നിലനില്കുന്നു
.അധ്യാപകരെ ആക്രമിക്കുക അവരുടെ വാഹനങ്ങള് നശിപ്പിക്കുക എന്നിങ്ങനെ നീളുന്നു
അക്രമങ്ങള് .കലാലയ സംഘട്ടനം പിന്നീട് നാട്ടില് രാഷ്ട്രീയക്കാര് തമ്മില്
ആകുന്നു .രാഷ്ട്രീയ കൊലപാതകങ്ങള് എത്ര എണ്ണം നമ്മുടെ നാട്ടില് കലാലയ
രാഷ്ട്രീയത്തിന്റെ പേരില് നടക്കുന്നു .എത്ര ജീവനുകളാണ് കലാലയങ്ങളില്
ബാലികഴിക്കപെട്ടിട്ടുള്ളത് .ആരു സമാധാനം പറയും ഈ ജീവനുകള്ക്ക്. .രാഷ്ട്രീയക്കാര്
ഇനിയെങ്കിലും പുനരാലോചന നടത്തേണ്ടിയിരിക്കുന്നു ഈ കാര്യത്തില്. കൊടികളും ബോര്ഡുകളും കോളേജ് കവാടത്തിനു
വെളിയില് ഇരുന്നൂറു മീറ്റര് മാറ്റി സ്ഥാപിക്കണം .
നമ്മുടെ
ക്യാമ്പസ് ജനാധിപത്യ പരമാണോ എന്ന കാര്യം നാം
പരിശോധിക്കേണ്ടിയിരിക്കുന്നു .ഒരു വിദ്യാര്ത്ഥി പ്രസ്ഥാനം കയ്യടക്കി
വച്ചിരിക്ക്കുന്ന ക്യാമ്പസ് കേരളത്തില്കൂടി വരുന്നു.രണ്ടാമോതൊരകഷിക്കു നോമിനഷ്ന് കൊടുക്കുവാനോ
മത്സരിക്കുവാനോ അനുവദിക്കാത്ത ക്യാമ്പസ് എത്ര മാത്രം ജനാധിപത്യ പരമാണ്. എന്ന് നാം
ഓര്ക്കണം പ്രസിഡെന്ഷ്യെല് വ്യവസ്ഥ മാറി പാര്ലമെന്റി രീതി നമ്മുടെ കലാലയങ്ങള്പിന്തുടരണം.
ഉന്നത വിദ്യാഭാസ
സ്ഥാപനങ്ങള് രാഷ്ട്രീയ വിമുക്ത മാക്കാന് നമ്മുടെ നീതിന്യായ കോടതികള്
പുറപ്പെടുവിച്ച വിധിന്യായങ്ങള് പരിശോധിച്ചാല് നമുക്ക് മനസ്സിലാകും .കലാലയങ്ങളില്
ഗുണ്ടായിസം സിലബസ്സില് ഇല്ലാത്തതിനാല് ഗുണ്ടകളെ സൃഷ്ടിക്കുന്ന കാമ്പുസുകളല്ല
നമുക്ക് വേണ്ടത് എന്ന് കോടതി ചോദിച്ചിട്ട് അധിക നാളുകളായില്ല .
ഗുണ്ടകളെ
സ്രിഷ്ടിക്കുന്നതല്ല ഉന്നത വിദ്യാഭ്യാസം . 2006 ഇല് കേരളാ ഹൈകോടതി ഡിവിഷന്
ബെഞ്ച് ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായി .ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാന് മാനേജ്മന്റ് ഇന്
അധികാരമുണ്ട് എന്നും സംസ്ഥാന സര്ക്കാരും
സര്വകലാശാലകല്കും ധര്ണ്ണ ഘരാവോ എന്നീ സമരമുറകള് കലാലയങ്ങളില് നിരോധിക്കാന്
നടപടികള് സ്വീകരിക്കണം എന്നീ നിര്ദേശങ്ങളും
നല്കുകയുണ്ടായി.എന്നാല് പലപ്പോഴും വിദ്യാര്ത്ഥി രാഷ്ട്രീയത്തിന് അനുകൂല
നിലപാടാണ് സര്വകലാശാലകള് സ്വീകരിക്കുന്നത് .സുപ്രീംകോടതി കോടതിയുടെ നിര്ദേശപ്രകാരം
കേന്ദ്ര മാനവ ശേഷി വകുപ്പ് നിയോഗിച്ച ലിംഗ് ദോ
കമ്മീഷന് വിദ്യാര്ത്ഥി രാഷ്ട്രീയത്തിന് വ്യക്തമായ നിര്ദേശങ്ങള് സമര്പ്പിച്ചിട്ടുണ്ട്
ഇന്ന് ഗുണപരമായ
രീതിയില് ഉന്നത വിദ്യാഭ്യാസ മേഖല മാറികഴിഞ്ഞു സെമെസ്റ്റര്
സംബ്രദായം പൂര്ണമായി കലാലയങ്ങളില് നടപ്പാക്കി കഴിഞ്ഞു .സെമിനാറുകളും ആസെയ്മെന്റെഉം
പ്രൊജക്റ്റ്ഉം മൂലം കുട്ടികള് കൂടുതല് പഠന രംഗത്ത് സജീവമാണ് ,ഗുണപരമായ ഒരു
മാറ്റത്തിനു അവര് തയ്യാറായി കഴിഞ്ഞു .സമകാലീന രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക
സാമ്പത്തിക വിഷയങ്ങളില് ഇവര് പ്രൊജക്റ്റ് സെമിനാര് എന്നീ കാര്യങ്ങള് കൂടുതല്
ആഴത്തില് മനസിലാക്കുന്നു .രാഷ്ട്രീയമില്ലാത്ത കോളേജ് യൂണിയന് സജീവമായി പല
കാംപുസുകളിലും പ്രവര്ത്തിക്കുന്നുണ്ട് .വിദ്യാര്ത്ഥികളുടെ സര്ഗ വാസനകള് വളര്ത്താന്
ഈ യൂണിയനുകള് കാര്യമായ സംഭാവനകള് ചെയ്യുന്നുണ്ട് സമരങ്ങളില്ലാത്ത ക്യാമ്പസ് ഇന്
മാത്രമേ വിദ്യാര്ത്ഥികളുടെ അക്കാദമിക്
താല്പര്യങ്ങള് പൂര്ണമായി പരിപോഷിപ്പിക്കനാകൂ എന്ന കാര്യത്തില് രണ്ടഭിപ്രായമില്ല
കലാലയങ്ങളില് വിദ്യാര്ത്ഥി രാഷ്ട്രീയം
നിരോധിച്ചാല് അതു വീണ്ടും തിരികെ എത്താതിരിക്കാന് ശ്രദ്ധിക്കേണ്ട ഒരു വിഭാഗമാണ്
അധ്യാപകര് .എന്നാല് പല കോളേജ്കളിലും അധ്യാപക രാഷ്ട്രീയം കൊടികുത്തി വാഴുന്ന
കാഴ്ച പരമ ദയനീയമാണ് .വിദ്യാര്ഥികള് രാഷ്ട്രീയം കാമ്പസില് ഉപേക്ഷിക്കാന്
തയ്യാറായത് ഗുണപരമായ മാറ്റമാണെങ്കില് അധ്യാപകര് അവര്ക്ക് മാതൃകയാകണം .അധ്യാപകര്ക്ക്
രാഷ്ട്രീയം ആകാം അതു ആരോഗ്യപരമായി നിലനിര്ത്തണം . വിദ്യാര്ത്ഥികല്ക്
രാഷ്ട്രീയടിസ്ഥാനത്തില് നിര്ദേശങ്ങള് കൊടുക്കുന്നത് ഗുണപരമാകില്ല.അധ്യാപകര്
ഗുരു തുല്യരായി മാറണം ,അവര് അവരുടെ അറിവുകള് വളര്ത്തുന്നതിനു വേണ്ട കാര്യങ്ങള്
ചെയ്യുക .ഒരു അധ്യാപകന് തന്റെ മേഖലയില് പുത്തന് അറിവുകള് സമ്പാദിക്കുക എന്നതാകണം
ലക്ഷ്യമിടെണ്ടത്.കേരളത്തില് ഏറെ പ്രഗല്ഭരായ അധ്യാപകരുണ്ടെങ്കിലും അതിനൊത്ത
റിസള്ട്ട് പരീക്ഷകളില് കാണുന്നില്ല യു ജി സി മികച്ച ശമ്പളം അധ്യാപകര്ക്ക് നല്കുന്നുമുണ്ട്
.കൂടാതെ പ്രൊജക്റ്റ് സെമിനാര് ഗ്രാന്റ് ഉപരി പഠന ത്തിനുള്ള ശമ്പളത്തോടെ അവധിയും
നല്കുന്നുമുണ്ട് .വിദ്യാര്ഥികള് രാഷ്ട്രീയം കളിച്ചു നടക്കാതെ അദ്ധ്യാപകരുടെ
അറിവുകള് പരമാവധി പ്രയോജന പെടുത്തണം
ഉന്നത ബിരുദങ്ങള്
ഉന്നത വിജയത്തോടെ പാസ്സായ ഒരു വിദ്യാര്ത്ഥിയും തൊഴില് രഹിതരായി നില്ക്കില്ല
എന്ന ബോധം ഉള്കൊള്ളാന് തയ്യാറാകണം .വിദ്യാര്ത്ഥികള്ക് രാഷ്ട്രീയം തന്റെ നാട്ടില് ആകാം അതിലൂടെ പൊതു രംഗത്ത് സേവന മനോഭാവം വളര്ത്താം
.കലാലയങ്ങള് അറിവ് നേടാനായി ഉപയോഗിക്കാം .മറിച്ചു കലാലയങ്ങളെ രാഷ്ട്രീയ കളരികള്
ആക്കാന് ശ്രമിക്കുന്നത് ഒരു തലമുറയോട് കാട്ടുന്ന അനീതിയാണ്..കാലത്തിനൊത്ത് ഉയരാനും
വിവര സാങ്കേതിക മേഖലകളിലെ നൂതനമായ അറിവുകള് ആര്ജ്ജിക്കുവാനും ഓരോരുത്തരും
തയ്യാറാകണം .
കലാലയ രാഷ്ട്രീയം കലാപ രാഷ്ട്രീയമാകുമ്പോള്
ആണ് എതിര്ക്കുന്നത് .ഇതിനെ അരാഷ്ട്രീയവാദം എന്ന് വിമര്ശകര് വിളിക്കാം
.കാമ്പുസുകളില് രാഷ്ട്രീയം ഇല്ലെങ്കില് അവിടെ റാഗ്ഗിങ്ങ് പോലുള്ള കൃരതകള് ആവര്ത്തിക്കാം
എന്നും ജാതി ര,മത വര്ഗ്ഗീയ ശക്തികള് തഴച്ചു വളരാനിടയാകും എന്നീ വാദങ്ങള്
അംഗീകരിക്കാന് ആവില്ല , ഇന്ന് രാഷ്ട്രീയമുള്ള കാമ്പുസുകളില് വര്ഗ്ഗീയ
പ്രസ്ഥാനങ്ങള് കൊടികുത്തി വാഴുന്നില്ലേ .ചെങ്ങന്നൂര് ക്രിസ്ത്യന് കോളേജ്ലെ കൊലപാതകം തീവ്രവാദ സ്വഭാവമുള്ള സംഘടനകള്
നടത്തിയതല്ലേ .വര്ഗ്ഗീയടിസ്ഥാനതിലുള്ള കൊലപാതകം ആയിരുന്നു അതു . കേരളത്തിലെ
പ്രധാന ക്യാമ്പസ് കളില് എല്ലാം ഒന്നും അതിലേറെയും ജീവനുകള് രാഷ്ട്രീയ വാദികള്
മൂലം നഷ്ടപെട്ടിട്ടുണ്ട് ,
വിദ്യാര്ത്ഥികളുടെ
മനുഷ്യാവകാശ സംരക്ഷണത്തിന് സമാധാന പൂര്ണമായ ക്യാമ്പസ് അനിവാര്യമാണ് . ഗുണപരമായ
മാറ്റത്തിനായി നമുക്ക് നമ്മുടെ ക്യാമ്പസ് മാറ്റിയെടുക്കാം .ജാതി മത വര്ഗ്ഗ ലിംഗ രാഷ്ട്രീയ ഭിന്നതകളില്ലാതെ നവകേരള
സൃഷ്ടിക്കായി നമ്മുടെ ക്യാമ്പസ് മാറട്ടെ എന്ന് നമുക്ക് ആശിക്കാം .സമാധാനപരമായ ഒരു
ക്യാമ്പസ്നായി നമ്മുക്ക് ഒന്നിക്കാം. അധ്യാപകരെ
ബഹുമാനിക്കുന്ന ആദരിക്കുന്ന ഒരു സംസ്കാരം വീണ്ടും ക്യാമ്പസ് ഇല് തിരികെ
കൊണ്ടുവരാം .
Comments
Post a Comment