സ്ത്രീകളും ശാക്തീകരണവും

സ്ത്രീകളും ശാക്തീകരണവും
ഇന്ത്യന്‍ജനസംഖ്യയുടെ പകുതിയോളം വരുന്ന  സ്ത്രീസമുഹത്തിനു ഭരണഘടനാ പ്രകാരം ലിംഗ സമത്വവും ലിംഗ നീതിയും ചൂഷണങ്ങളില്‍ നിന്നുമുള്ള സംരക്ഷണവും ഉറപ്പുനല്‍കിയിട്ടുണ്ട് .എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപെടുന്നു എന്നകാര്യം ഒരു യാഥാര്‍ത്ഥ്യം ആയി ഇന്നും നിലനില്‍ക്കുന്നു.സ്ത്രീ ശാക്തീകരണം യാഥാര്‍ത്യം  ആകണമെങ്കില്‍ മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കണം .ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസ്സെംബ്ലി  1948  ഡിസംബര്‍ 10 നു അംഗീകരിച്ചു നടപ്പില്‍ വരുത്തിയ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപന ത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട് . സ്ത്രീ ശാക്തീകരണത്തിനു ഇന്ത്യയില്‍ നിരവധി കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട് .ഇന്ത്യന്‍ ഭരണഘടനയില്‍  സ്ത്രീ ശാക്തീകരണതിനായി നിരവധി വകുപ്പുകള്‍ നിലനില്‍;ക്കുന്നുണ്ട് . സ്ത്രീ ശാക്തീകരണതിനായി മാത്രം ഭേദഗതികളും നിലവിലുണ്ട് .ഭരണഘടനയുടെ ആമുഖത്തിലും ,മൌലികാവകാശങ്ങളിലും, മാര്‍ഗനിര്‍ദേശക തത്വങ്ങളിലും,മൌലിക കടമകളിലും ഒക്കെ ലിംഗ സമത്വം ഉറപ്പു വരുത്തിയിട്ടുണ്ട് .ഭരണഘടനാ സ്ത്രീ സമത്വം മാത്രമല്ല ഉറപ്പാക്കിയിട്ടുള്ളത് സ്ത്രീ കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വേണ്ട അധികാരങ്ങളും നല്‍കിയിട്ടുണ്ട് .രാജ്യത്തു നടപ്പില്‍വരുത്തിയിട്ടുള്ള വിവിധ പഞ്ചവത്സര പദ്ധതികളൊക്കെ സ്ത്രീ ശാക്തീകരണതിന്നു സഹായകരമായിട്ടുണ്ട് .സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ പോരാടാനും സാമൂഹ്യനീതി ഉറപ്പാക്കാനും സ്ത്രീകള്‍ എന്നും മുന്നില്‍ തന്നെയുണ്ട് .
  ഒരു സമൂഹം ജനാധിപത്യവും രാഷ്ട്രം സാമൂഹ്യനീതിയില്‍ അധിഷ്ടിതവും ആകണമെങ്കില്‍ സ്ത്രീ ശാക്തീകരണം പൂര്‍ണമായും ഉറപ്പാക്കേണ്ടത് തന്നെ ആണ് .വികേന്ദ്രീകൃത ആസൂത്രണവും പുത്തന്‍ വികസന നയങ്ങളും ഒക്കെ സ്ത്രീ ശാക്തീകരണം ലക്‌ഷ്യം വച്ചിട്ടുള്ളതാണ്‌ . രാഷ്ട്ര പിതാവായ  മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനു സഹായകരമാണ് .ഗാന്ധിജി പറഞ്ഞ പോലെ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് തന്നെ ഗ്രാമങ്ങളിലാണ് .രാഷ്ട്രവികസനം പൂര്‍ണമാകണമെങ്കില്‍ ഗ്രാമവികസനം കൂടിയേ തീരൂ .ഈ ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒന്നാണ് അധികാര വികേന്ദ്രീകരണത്തിനായുള്ള  ഭേദഗതികല്‍ .പഞ്ചായത്ത്‌ രാജ് നഗരപാലിക നിയമം രാജ്യത്തു നടപ്പില്‍ വരുത്തിയത് തന്നെ  സ്ത്രീ ശാക്തീകരണം ലക്‌ഷ്യമാക്കിയാണ് . സ്ത്രീ പ്രാതിനിത്യം ഗ്രാമതല സമിതികളില്‍ നടപ്പില്‍ വരുത്തിയത് സ്ത്രീ ശാക്തീകരണം എന്നാശയം ഉള്‍ക്കൊണ്ട്‌ തന്നെയാണ് .മുപ്പതിമൂന്നില്‍ തുടങ്ങിയ സ്ത്രീ സംവരണം ഇന്ന് നേര്‍പകുതിയില്‍ എത്തി നില്‍ക്കുന്നു.പുരുഷ മേധാവിത്യം ഇന്നും പല മേഖലകളിലും നിലനില്‍ക്കുന്നു.സ്ത്രീകള്‍ക്ക്  ജനസംഖ്യഅനുപാതത്തില്‍ ഭരണ നയരൂപീകരണ മേഘലകളില്‍ പ്രാധിനിത്യം നല്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല . 

Comments

Popular posts from this blog

ISSUES IN TEMPLE ADMINISTRATION IN KERALA