ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം(HumanRights Day)
എന്താണ് മനുഷ്യാവകാശങ്ങള്‍ ?
                     മനുഷ്യനു ജന്മം കൊണ്ട് ലഭിക്കുന്ന അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍. അന്തസ്സോടെ നിര്‍ഭയം വിവേചനങ്ങളില്ലാതെ അസമത്വമില്ലാതെ സാമൂഹ്യ നീതി ഉറപ്പാക്കുന്ന അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍ .1948ല്‍ ഐക്യരാഷ്ട്രസഭയുടെ സാര്‍വ്വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെ ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ,ചിന്തകള്‍ക്ക്അതീതമായി മനുഷ്യ ജീവി എന്ന നിലയി ല്‍ അന്തസ്സോടെ ജീവിക്കുവാനായി ഉറപ്പ് നല്‍കുന്ന ഈ അവകാശങ്ങളെല്ലാം തന്നെ ഇന്ത്യയുടെ മഹത്തായ ഭരണഘടന എല്ലാവര്‍ക്കും പ്രദാനം ചെയ്യുന്നുമുണ്ട്  മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും മനുഷ്യാവകാശ കമ്മീഷനും നിലവിലുണ്ട് .കൂടാതെ കുട്ടികളുടെയും സ്ത്രീകളുടെയും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെയും അവകാശ  സംരക്ഷണത്തിനായി പ്രത്യേക കമ്മീഷനുകളും നിലവിലുണ്ട്  .
അവകാശങ്ങള്‍ വിലപ്പെട്ടതാണ് –അത് ആര്‍ക്കും നിഷേധിക്കരുത് –സംരക്ഷിക്കുവാന്‍ നാം മുന്നോട്ട് വരണം .നാം ജീവിക്കുന്ന ഭൂമിയും പരിസ്ഥിതിയും ഒക്കെ സംരക്ഷിക്ക പ്പെടണം ജലാശയങ്ങളൊന്നും മലിനമാക്കരുത് ,മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത് .ശുദ്ധ വായു,ശുദ്ധ ജലം എന്നിവ   ജന്മാവകാശങ്ങളാണ്  ,വരും തലമുറയുടെയും  ഓര്‍ക്കുക

ü  ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെടാനുള്ള വിലാസം National Human Rights Commission, Manav Adhikar Bhawan Block-C, GPO Complex, INA, New Delhi - 110023
Tel.No. 24651330, 24663333 E-Mail: covdnhrc[at]nic[dot]in, ionhrc[at]nic[dot]in


ü  കേരളാ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെടാനുള്ള വിലാസം KERALA STATE HUMAN RIGHTS COMMISSION
TURBO PLUS TOWER ,PMG JUNCTION
THIRUVANANTHAPURAM-33 -0471 2307490-hrckeralatvm@gmail.com

Comments

Popular posts from this blog

ISSUES IN TEMPLE ADMINISTRATION IN KERALA